Latest NewsNewsIndia

ധീരമായ വെളിപ്പെടുത്തല്‍ നടത്തിയ വനിതാ ഐപിഎസുകാരിക്കു എതിരെ അപകീര്‍ത്തി കേസ്

ബെംഗളൂരു: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വികെ ശശികലയ്ക്കു ബംഗളൂരു ജയിലില്‍ വിഐപി ട്രീറ്റ്‌മെന്റ് ലഭിക്കുന്ന കാര്യം വെളിപ്പെടുത്തിയ വനിതാ ഐപിഎസുകാരിക്കു എതിരെ അപകീര്‍ത്തി കേസ്. മുന്‍ ജയില്‍ ഡിഐജി ഡി രൂപയ്‌ക്കെതിരെയാണ് കേസ്. സംഭവത്തില്‍ പരാതി നല്‍കിയിരിക്കുന്നത് മുന്‍ ഡിജിപി എച്ച്എന്‍എസ് റാവുവാണ്. ഇദ്ദേഹത്തിനു എതിരെ മുമ്പ് ജയില്‍ ചട്ടലംഘന ആരോപണം ഉണ്ടായിട്ടുണ്ട്.

ഡിഐജി ഡി രൂപ നല്‍കിയ റിപ്പോര്‍ട്ടില്‍ ശശികലയ്ക്ക് വിഐപി സൗകര്യങ്ങള്‍ നല്‍കുന്നതിനു വേണ്ടി എച്ച്എന്‍എസ് റാവു രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയതായി പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് ഡിഐജി ഡി രൂപ സമര്‍പ്പിച്ചത് എച്ച്എന്‍എസ് റാവുവിനു തന്നെയായിരുന്നു.

സംഭവം വിവാദമായതോടെ ഡി രൂപയേയും എച്ച്എന്‍എസ് റാവുവിനേയും ബെഗളൂരു ജയിലില്‍ നിന്നും സ്ഥലം മാറ്റി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എച്ച്എന്‍എസ് റാവുവിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. ഡി രൂപയെ കര്‍ണാടക ട്രാഫിക് വകുപ്പിലേക്കു മാറ്റി. ഈ സാഹചര്യത്തിലാണ് ഡി രൂപയ്ക്കു എതിരെ മുന്‍ ഡിജിപി പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button