കൊല്ലം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ ഗതാഗതം നിരോധിച്ചു. കൊല്ലം – ഇടമണ്ണിൽ റയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന ഷണ്ടിങ് യാര്‍ഡിലെ പാളത്തിൽ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് പുനലൂര്‍ – ഇടമണ്‍ റീച്ചിലെ ട്രെയിന്‍ ഗതാഗതമാണ് നിരോധിച്ചത്. ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമായിരിക്കും ഇനി പുനലൂരില്‍നിന്ന് ഇടമണ്ണിലേക്ക് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുകയൊള്ളു. ഈ പാതയില്‍ സര്‍വീസ് നടത്തുന്ന ഗുരുവായൂര്‍ – ഇടമണ്‍ ഫാസ്റ്റ് പാസഞ്ചറും കൊല്ലം – ഇടമണ്‍ പാസഞ്ചറുകളും പുനലൂരില്‍ യാത്ര അവസാനിപ്പിക്കുമെന്നും അറ്റകുറ്റപ്പണികള്‍ക്കു രണ്ടാഴ്ചയിലേറെ സമയം വേണമെന്നും അധികൃതർ അറിയിച്ചു. അടുത്ത മാസം 15നു കൊല്ലം – ചെങ്കോട്ട പാതയില്‍ ഇനി തുറന്നു നല്‍കേണ്ട ഇടമണ്‍ - ന്യൂ ആര്യങ്കാവ് റീച്ചിലെ സുരക്ഷാ പരിശോധനയ്ക്കായി റയില്‍വേ സുരക്ഷാ കമ്മിഷണര്‍ എത്താനിരിക്കെയാണു തകരാർ.
Post Your Comments