ലൈംഗീക പീഡനത്തിന് ശേഷം പതിനൊന്നു വയസ്സുകാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷ.കൊലപാതകം ,ലൈംഗീകപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അബുദാബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത് .കൂടാതെ രണ്ടു ലക്ഷം ദിർഹം പിഴയും കുട്ടിയുടെ കുടുംബത്തിന് നല്കാൻ വിധിയിൽ പറയുന്നു .ജൂലൈ ഒന്നിനാണ് പള്ളിയിലേക്ക് പോയ അസാൻ മജീദ് എന്ന പതിനൊന്നുകാരനെ കാണാതായത് .പിന്നീട് അന്വേക്ഷണത്തിൽ തൊട്ടടുത്ത ദിവസം താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും കണ്ടെത്തുകയായിരുന്നു .പോസ്റുമോർട്ടം റിപ്പോർട്ടിൽ ലൈംഗീകമായി പീഡിപ്പിച്ചതിന് ശേഷം കഴുത്തു ഞരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി .തുടർന്നുള്ള അന്വേക്ഷണത്തിൽ മറ്റൊരു പാകിസ്ഥാൻ സ്വദേശിയായ മുപ്പതിമ്മൂന്നുകാരൻ പിടിയിലാവുകയായിരുന്നു .
Post Your Comments