Latest NewsNewsIndia

യുവതിയുടെ വിവാഹത്തിന് മുമ്പ് നടന്ന ബലാത്സംഗ ദൃശ്യങ്ങള്‍ ഭര്‍ത്താവ് കാണാനിടയായ സാഹചര്യം ഇങ്ങനെ

കോളാര്‍: യുവതിയുടെ വിവാഹത്തിന് മുമ്പ് നടന്ന ബലാത്സംഗ ദൃശ്യം ഭര്‍ത്താവിന് അയച്ച് കൊടുത്ത് കുടുംബം തകര്‍ത്തു. അഞ്ചു വര്‍ഷം മുമ്പ് 15 കാരിയെ ബലാത്സംഗം ചെയ്യുകയും അത് വീഡിയോയില്‍ പകര്‍ത്തി പിന്നീട് പെണ്‍കുട്ടി വിവാഹിതയായപ്പോള്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കുകയും ചെയ്ത യുവാവാണ് ഇപ്പോള്‍ ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായത്. കുടുംബം തകര്‍ത്തതിന് പുറമെ ബലാത്സംഗ ദൃശ്യം കാണിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ ചെന്നത്. സംഭവത്തെ തുടര്‍ന്ന് ജാഖിര്‍ഖാന്‍ മോഹല്ലയില്‍ നിന്നുള്ള ആരിഫ് എന്ന 25 കാരനാണ് പിടിയിലായത്. 20 കാരിയുടെ കുടുംബജീവിതം തകര്‍ത്ത അതേ വീഡിയോ ക്‌ളിപ്പ് ഉപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെ യുവതി പരാതി നല്‍കുകയായിരുന്നു. വീഡിയോ ക്‌ളിപ്പിനെ തുടര്‍ന്ന് ആറു മാസം മുമ്പ് വിവാഹജീവിതം തകര്‍ന്നിരുന്നു.

ചിന്താമണിയെന്ന കാര്‍ വര്‍ക്ക്‌ഷോപ്പിലെ പണിക്കാരാണ് ആരിഫും അറസ്റ്റിലായിരിക്കുന്ന രണ്ടു കൂട്ടാളികളും. ശനിയാഴ്ച ഗഫാര്‍ഖാന്‍ മോഹല്ലയിലെ നാട്ടുകാരിയായ യുവതി ശ്രീനിവാസ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് തന്നെ കൂട്ട ബലാത്സംഗം നടത്തിയ ശേഷം അത് വീഡിയോയില്‍ പകര്‍ത്തി ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്ന് കാണിച്ചായിരുന്നു പരാതി. ആരിഫിനൊപ്പം വീഡിയോ ചിത്രീകരിച്ച തൗസീഫ്, സെയ്ദ് എന്നീ യുവാക്കളും പിടിയിലായിട്ടുണ്ട്.

അയല്‍ക്കാരിയായിരുന്ന പെണ്‍കുട്ടിയെ 2012 ലാണ് ആരിഫ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയ യുവാവ് ആളൊഴിഞ്ഞ ഒരു പ്രദേശത്ത് എത്തിക്കുകയും മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ കൊടുത്ത ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം രണ്ടു സുഹൃത്തുക്കളെ ഉപയോഗിച്ച് ആരിഫ് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും നാട്ടുക്കൂട്ടം വിളിച്ചു കൂട്ടി യുവാവ് പെണ്‍കുട്ടിയെ കാണുകപോലും ചെയ്യരുതെന്ന നിബന്ധനയില്‍ എല്ലാം ഒത്തുതീര്‍പ്പാക്കി. പിന്നീട് പെണ്‍കുട്ടിയെ ഹൈദരാബാദില്‍ മെക്കാനിക്കായ ഒരാളുമായി വിവാഹം നടത്തി.

എന്നാല്‍ യുവതിയെ വിവാഹം കഴിച്ചയാളുടെ നമ്പര്‍ സംഘടിപ്പിച്ച ആരിഫ് ഭാര്യയുടെ നഗ്‌നചിത്രം കയ്യിലുണ്ടെന്നും തങ്ങള്‍ ബലാത്സംഗം ചെയ്ത പെണ്ണിനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും അറിയിച്ചു. എന്നാല്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന ഭര്‍ത്താവ് അവഗണിച്ചപ്പോള്‍ യുവാവ് ബലാത്സംഗത്തിന്റെ വീഡിയോ ക്‌ളിപ്പുകള്‍ അയച്ചു കൊടുത്തു. ഇതേ തുടര്‍ന്ന് ഈ ബന്ധം വേര്‍പെടുകയും യുവതി മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു. എന്നാല്‍ വിടാന്‍ ഭാവമില്ലായിരുന്ന ആരിഫ് ഈ ക്‌ളിപ്പ് ഉപയോഗിച്ച് ഭീഷണി മുഴക്കാനും വീണ്ടും തനിക്കൊപ്പം വരാന്‍ ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button