Latest NewsCinemaMovie SongsEntertainment

ബാബുടാക്കീസ് കത്തിനശിച്ചു

പട്ടാമ്പി നഗരത്തിലെ ഏറ്റവും പഴക്കമേറിയ സിനിമാ തിയേറ്റര്‍ കത്തിനശിച്ചു. ബാബുടാക്കീസാണ് തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ടാക്കീസില്‍ തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല.

ശനിയാഴ്ചയും ഇവിടെ സെക്കന്‍ഡ് ഷോ കളിച്ചിരുന്നു. ഇതിനുശേഷമാണ് തീപ്പിടിത്തം ഉണ്ടായത്. ലര്‍ച്ചെയായതിനാല്‍ അഗ്നിബാധയുണ്ടായത് പെട്ടെന്നറിഞ്ഞില്ല. തീഗോളങ്ങള്‍ വലിയ ഉയരത്തില്‍ പൊങ്ങിയതോടെ ടാക്കീസിലെ കാവല്‍ക്കാരനാണ് സംഭവം ആദ്യമറിഞ്ഞത്. തുടര്‍ന്ന്, തൊട്ടപ്പുറത്ത് താമസിക്കുന്ന മാനേജര്‍ ജോയ് ആന്റണിയെ വിവരമറിയിക്കയായിരുന്നു. .ഷൊര്‍ണൂരില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കി.

ഓലമേഞ്ഞ ടാക്കീസിലെ കസേരകള്‍, സ്‌ക്രീന്‍, സ്​പീക്കറുകള്‍, മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവയും കത്തിനശിച്ചു. 25 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായാണ് പരാതിയില്‍ പറയുന്നതെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button