Uncategorized

കോണ്‍ഗ്രസ് തന്നെ വെറുക്കുന്നത് ദരിദ്രമായ കുടംബത്തില്‍ നിന്ന് വന്നതു കൊണ്ടെന്ന് മോദി

അഹമ്മദാബാദ്: കോണ്‍ഗ്രസ് തന്നെ വെറുക്കുന്നത് ദരിദ്രമായ കുടംബത്തില്‍ നിന്ന് വന്നതു കൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. താന്‍ ചായ വിറ്റിട്ടുണ്ട്. പക്ഷേ രാജ്യത്തെ വിറ്റിട്ടില്ല. മോദിക്ക് എതിരെ കോണ്‍ഗ്രസ് നടത്തിയ ചായ് വാല പ്രയോഗത്തിനു എതിരെയായിരുന്നു ഈ പരമാര്‍ശം.

കോണ്‍ഗ്രസുകാര്‍ നോട്ട് അസാധുവാക്കിയതിനു ശേഷം അസന്തുഷ്ടരാണ്. അതാണ് അവര്‍ എനിക്കു എതിരെ ആക്രമണം നടത്തുന്നത്. എനിക്കു അവരോട് പറയാനുള്ളത് ഇത് സര്‍ദാര്‍ പട്ടേലിന്റെ മണ്ണാണ്. ഇവിടെയാണ് ഞാന്‍ വളര്‍ന്നത്. രാജ്യത്ത് അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് അവരുടെ പ്രതിഫലം ലഭിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുമെന്നു മോദി വ്യക്തമാക്കി.

ബിജെപി നിലകൊള്ളുന്നത് അധികാരത്തിനു വേണ്ടിയല്ല. 125 കോടി ഇന്ത്യക്കാര്‍ക്കുവേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

shortlink

Post Your Comments


Back to top button