സിപിഐയെ വിമര്‍ശിച്ച് എംഎം മണി. കൊട്ടക്കാമ്പൂര്‍ പ്രശ്നത്തിലാണ് സിപിഐയ്ക്കെതിരെ മന്ത്രി എംഎം മണി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ സഹായിക്കാണ് ജോയിസ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയ നടപടിയെന്ന് മണി ആരോപിച്ചു. സിപിഐ ഇത് മനപൂര്‍വ്വം ചെയ്തതാണെന്ന് സംശയമുണ്ട് .ഇതുവഴി സിപിഐ നേതാക്കള്‍ക്ക് പ്രതിഫലം കിട്ടിയതായും സംശയിക്കുന്നു. സിപിഐ ജില്ലാ തലം പട്ടയം റദ്ദാക്കിയതിന് വല്ലവര്‍ക്കും വല്ലതും കിട്ടിയോ എന്ന് വ്യക്തമാക്കണം.
അല്ലെങ്കില്‍ സിപിഐ ജില്ലാ സെക്രട്ടറി ശിവരാമനല്ല ഏതുരാമന്‍ പറഞ്ഞാലും നമ്മള്‍ അത് പറയും. എന്നെ കള്ളന്‍ എന്നു ചെന്നിത്തല വിളിച്ചു. ഞാന്‍ കരുണാകരന്റെ കൗപീനം കഴുകിയല്ല രാഷ്ട്രീയത്തിലേക്ക് വന്നത്. നല്ല മുലപ്പാല്‍ കുടിച്ചാണ് ഞാന്‍ വളര്‍ന്നതെന്നും മണി പറഞ്ഞു.
Post Your Comments