തിരുവനന്തപുരം: തകര്‍ന്ന റോഡുകള്‍ സ്വന്തം ചെലവില്‍ നന്നാക്കി കരാറുകാരന്‍. ഇതിനു കാരണമായത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഇടപെടലും. ഈ റോഡ് തകരാന്‍ കാരണമായത് നിര്‍മാണത്തിലെ ക്രമക്കേടാണ്. പട്ടാമ്പി പുലാമന്തോള്‍ റോഡാണ് കാലാവധി തീരും മുമ്പ് തന്നെ തകര്‍ന്നത്. ഇതു ബി.എം & ബി.സി നിലവാരത്തില്‍ നിര്‍മിക്കാനാണ് കരാര്‍ നല്‍കിയത്. നിര്‍മാണം നടക്കുന്ന വേളയില്‍ തന്നെ അഴിമതി ആരോപണം ഉണ്ടായിരുന്നു. പിന്നീട് വിഷയം വിജിലന്‍സ് അന്വേഷിച്ചു. ഇതില്‍ ക്രമക്കേട് കണ്ടെത്തി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ റോഡ് പുനര്‍ നിര്‍മിക്കാന്‍ സാധിച്ചില്ല. ഇതോടെ റോഡിന്റെ തകര്‍ച്ച പൂര്‍ണ്ണമായി.
വിഷയം ശ്രദ്ധയില്‍പ്പെട്ട പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹസിന്‍ റോഡിന്റെ ശോചനീയാവസ്ഥ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ അറിയിച്ചു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മന്ത്രി യോഗം വിളിച്ചു. ഈ യോഗത്തില്‍ റോഡ് തകര്‍ന്നതിനു കാരണം കരാറുകാരന്റെ വീഴ്ചയാണ്. അതു കൊണ്ട് റോഡ് കരറുകാരന്‍ സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കണം. അല്ലാത്തപക്ഷം കരാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ വിജിലന്‍സിന്റെ ക്ലിയറന്‍സ് വാങ്ങിയ കരാറുകാരന്‍ സ്വന്തം ചെലവില്‍ പണി ആരംഭിച്ചത്.
Post Your Comments