Latest NewsNewsIndiaTechnology

ആദ്യമായി രജിസ്‌ട്രേഷന്‍ നടത്തുന്ന വോട്ടര്‍മാര്‍ക്കു വേണ്ടി ഫെയ്‌സ്ബുക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകോര്‍ക്കുന്നു

ആദ്യമായി രജിസ്‌ട്രേഷന്‍ നടത്തുന്ന വോട്ടര്‍മാര്‍ക്കു വേണ്ടി ഫെയ്‌സ്ബുക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഫെയ്‌സ്ബുക്ക് പുതിയ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിമൈന്‍ഡര്‍ അയയ്ക്കും.

ഈ വര്‍ഷം നവംബര്‍ 28 നും ഡിസംബര്‍ 31 നും ഇടയില്‍ 18 വയസ്സ് ആകുന്ന ഇന്ത്യയിലെ തങ്ങളുടെ എല്ലാ ഉപയോക്താക്കളും ജന്മദിന ആശംസകളോടെ റിമൈന്‍ഡര്‍ അയയ്ക്കാനാണ് ഫെയ്‌സ്ബുക്ക് തീരുമാനം.ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, പഞ്ചാബി, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുഗ്, മലയാളം, ഉറുദു, ആസ്സാമീസ്, മറാത്തി, ഒറിയ എന്നിവ ഉള്‍പ്പെടെ 13 ഇന്ത്യന്‍ ഭാഷകളില്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാകും. ‘രജിസ്റ്റര്‍ നൗ’ എന്ന ഓപ്ഷന്‍ ഇതിനു കൂടെ ഉണ്ടാകും. അവിടെ ക്ലിക്ക് ചെയ്യുന്നവരെ നാഷണല്‍ വോട്ടര്‍ സെര്‍വീസ് പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ പ്രക്രിയ നടത്തുന്ന പേജില്‍ എത്തിക്കും.

 

shortlink

Post Your Comments


Back to top button