ന്യൂഡല്‍ഹി: ടെക്‌നോളജിയിൽ അതിസമ്പന്നത നേടിയ ആപ്പിളിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. അതുകൊണ്ട് തന്നെ ആപ്പിളിന് ഇന്ത്യയില്‍ നിര്‍മാണശാല സ്ഥാപിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്ത് തരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. നിര്‍മാണശാല സ്ഥാപിക്കാന്‍ സംബന്ധിച്ച അപേക്ഷ ആപ്പിള്‍ നല്‍കിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇന്ത്യയില്‍ നിര്‍മാണശാല ആരംഭിക്കുന്നത് ആപ്പിള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. നിര്‍മാണശാല സ്ഥാപിക്കുന്നതിനായി നിലവിലെ നിയമങ്ങളില്‍ ആപ്പിള്‍ ഇളവ് തേടിയിരുന്നു. എന്നാല്‍, ഇത് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ പദ്ധതി അനിശ്ചിതമായി നീളുകയായിരുന്നു.
Post Your Comments