
തിരുവനന്തപുരം: കടലിന് മുകളില്‍ അത്ഭുത പ്രതിഭാസം കണ്ടതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ വേളിയിലെ ജനങ്ങള്‍. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വേളി ബോട്ട് ക്ലബ്ബ് ഭാഗത്ത് ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഒരു തൂണ് മാതൃകയില്‍ മേഘം കാണപ്പെട്ടതാണ് നാട്ടുകാരില്‍ ഞെട്ടലും ഭീതിയും ഉളവാക്കിയത് ശക്തമായ മഴയും ഇടിയും കൂടിയായപ്പോള്‍ ജനങ്ങള്‍ ആകെ പരിഭ്രാന്തരായി. എന്നാല്‍ ആകാശത്ത് കണ്ടത് ‘വാട്ടര്‍ സ്പൗട്ട്’ പ്രതിഭാസം മാത്രമാണെന്നും പേടിക്കേണ്ടതില്ലെന്നുമുള്ള ദുരന്ത നിവാരണ സേനയുടെ അറിയിപ്പ് വന്നതിനു ശേഷമാണ് ജനങ്ങളുടെ ഭീതി അകന്നത്.
Post Your Comments