മലപ്പുറം: സിപിഐയുടെ പണപ്പിരിവ് വിവാദമാകുന്നു. തങ്ങള്‍ ഭരിക്കുന്ന വകുപ്പിലെ ജീവനക്കാരോടാണ് സിപിഐ വലിയ തോതില്‍ പണപ്പിരിവ് നടത്തുന്നത് ഇതിന്റെ ദൃശ്യങ്ങള്‍ ചില ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. പാര്‍ട്ട് ടൈം ജോലി ലഭിച്ച വ്യക്തിയോടെ നിര്‍ബന്ധിത പണപ്പിരിവ് നടത്താന്‍ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.
മലപ്പുറം ജില്ലയില്‍ ഇരിങ്ങാട്ടിരി ലോക്കല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടിയാണ് സംഭവത്തില്‍ ആരോപണം നേരിടുന്നത്. ഇരിങ്ങാട്ടിരി സ്വദേശി കാരിയോടന്‍ മൂസക്കുട്ടിയാണ് ഇദ്ദേഹത്തിനു എതിരെ പരാതിയുമായി രംഗത്തു വന്നത്. പാര്‍ട്ടം ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണ് മൂസക്കുട്ടി. നിലമ്പൂര്‍ സെന്‍ട്രല്‍ നഴ്‌സറി ഫോറസ്റ്റ് ഓഫീസിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. മൂസക്കൂട്ടിക്കു ജോലി ലഭിച്ചത് സി.പി.ഐ ജില്ലാ കമ്മറ്റിയുടെ ശിപാര്‍ശ മുഖാന്തരമാണ്. ലോക്കല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഒന്നേകാല്‍ ലക്ഷം രൂപ പിരവ് വേണമെന്നു മൂസകുട്ടിയെ അറിയിച്ചു. ഇതിനായി ഒരു ലക്ഷം രൂപ എഴുതിയ സംഭാവന കൂപ്പണ്‍ ദൂതന്‍ വഴി മൂസക്കുട്ടിക്കു നല്‍കി. പക്ഷേ ഇതു നല്‍കാന്‍ സാധിക്കില്ലെന്നു മൂസക്കുട്ടി അറിയിച്ചു. സംഭവം വിവദമായതോടെ അന്വേഷിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍ വ്യക്തമാക്കി.
Post Your Comments