സാന്‍ഫ്രാന്‍സിസ്കോ ; പുതിയ മോഡൽ ഐഫോണ്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ച് ആപ്പിള്‍. തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന ഫോള്‍ഡബിള്‍ ഐഫോണിന്റെ പേറ്റന്റ് അപേക്ഷ യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ ആപ്പിൾ സമർപ്പിച്ചതായാണ് റിപ്പോർട്ട്. ഫോണിന്റെ ഒഎല്‍ഇഡി പാനലും ലോഹഭാഗവും മടക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും പുതിയ ഐഫോണ്‍ ആപ്പിൾ ഒരുക്കുക. 2020ലായിരിക്കും മടക്കും ഐഫോണിന്റെ നിർമാണം തുടങ്ങുക. എല്‍ജിയുമായി സഹകരിച്ച് ഫോള്‍ഡബിള്‍ ഐഫോണ്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആപ്പിള്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചത്.
അതേസമയം ഒഎല്‍ഇഡി പാനല്‍ എല്‍ജി ഉത്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. അതിനാൽ സാംസംഗ് ഗാലക്സി എക്സ് എന്ന പേരില്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് സാംസംഗ് പ്രഖ്യാപിച്ചിരുന്നു.
Post Your Comments