Latest NewsNewsIndia

മന്ത്രിയുടെ നേര്‍ക്ക് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം

ബെംഗളൂരു: മന്ത്രിയുടെ നേര്‍ക്ക് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. കര്‍ണാടക വനം മന്ത്രിയാണ് അപ്രതീക്ഷിത ആക്രമണത്തില്‍ നിന്നും ഓടിരക്ഷപ്പെട്ടത്. ജൈവവൈവിധ്യ പാര്‍ക്ക് ഉദ്ഘാടനത്തിനു വേണ്ടി എത്തിയതാണ് മന്ത്രി രാമനാഥ റായ്. ബെലഗാവി വിശ്വേശ്വരയ്യ സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങിലാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. മന്ത്രിക്കു പുറമെ എംപി സുരേഷ് അങ്കടിയും മറ്റു അനേകരം പ്രമുഖരും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. എംപി സുരേഷ് അങ്കടിയുടെ അധ്യക്ഷ പ്രസംഗം നടക്കുന്ന വേളയില്‍ സദസില്‍ നിന്നും പലരും ഓടാനായി തുടങ്ങി.

അപ്പോഴാണ് സംഭവത്തിനു പിന്നില്‍ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമാണെന്നു മനസിലായത്. മന്ത്രിയും മറ്റു വ്യക്തികളും ഇതോടെ ഓട്ടം തുടങ്ങി. ആക്രമണത്തില്‍ മന്ത്രിയുടെ മുഖത്ത് ഒരു കുത്ത് കിട്ടി. എംപി സുരേഷ് അങ്കടിക്കു രണ്ടു കുത്താണ് കിട്ടിയത്. പലരും കുത്തേറ്റതിനെ തുടര്‍ന്ന് ആശുപത്രയില്‍ ചികിത്സ തേടി. തുറസ്സായ സ്ഥലത്ത് നടത്തിയ പരിപാടി ചിത്രീകരിക്കാനായി കൊണ്ടു വന്ന ഡ്രോണ്‍ ക്യാമറയാണ് തേനീച്ച കൂട്ടത്തെ ഇളക്കിയത്. മരത്തിലെ തേനീച്ചക്കൂടിനടുത്തെത്തിയ ഇവയുടെ പ്രകോപനമാണ് ആക്രമണത്തിനു കാരണമായത്.

 

shortlink

Post Your Comments


Back to top button