ദുബായ് : വ്യാജ മസാജ് സെന്ററിന്റെ പേരില്‍ യുവാവിനെ കബളിപ്പിച്ച് 1,63,000 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ യുവതിയും കൂട്ടാളികളും ദുബായ് പൊലീസിന്റെ പിടിയിലായി.
ഇക്കഴിഞ്ഞ ആഗസ്റ്റ് 21 നാണ് യുവതിയും കൂട്ടാളികളും തട്ടിപ്പ് നടത്തുന്നത്. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അതിലൂടെ സൗഹൃദം ഉണ്ടാക്കിയാണ് തട്ടിപ്പിന് കളം ഒരുക്കുന്നത്. വ്യാജ പേരുകളില്‍ യുവതിയും കൂട്ടാളികളും തങ്ങളുടെ ഇരകളെ പ്രലോഭിപ്പിച്ച വലയില്‍ വീഴ്ത്തുകയും, മസാജിംഗ് സെന്ററിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യും. ഏതെങ്കിലും ഒരു ഹോട്ടല്‍ മുറിയിലേയ്ക്ക് ഡേറ്റിംഗിന് ക്ഷണിച്ചാണ് ഇരകളെ വലയില്‍ വീഴ്ത്തുന്നത്.
ഇത്തരത്തില്‍ പരിചയത്തിലായ ഈജിപ്ഷ്യന്‍ യുവാവ് നൈജീരിയന്‍ യുവതിയുടെ നിര്‍ദേശപ്രകാരം ഹോട്ടല്‍മുറിയിലേയ്ക്ക് വന്നപ്പോഴാണ് യുവതിയും കൂട്ടാളികളും ഇയാളെ മര്‍ദ്ദിച്ച് അവശനാക്കി 1,63000 ദിര്‍ഹം, ക്രെഡിറ്റ് കാര്‍ഡ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ കവര്‍ന്നത്. ഡേറ്റിംഗിനെത്തിയ യുവാവിനെ യുവതി മയക്കി കിടത്തി വസ്ത്രമെല്ലാം മാറ്റി നഗ്നഫോട്ടോകള്‍ എടുത്ത ശേഷമാണ് മര്‍ദ്ദനം ആരംഭിച്ചത്. മസാജിംഗ് സെന്ററിലേയ്ക്ക് എന്ന വ്യാജേനെ ഇരകളെ വിളിച്ചു വരുത്തിയിരുന്നത് വിവിധ ഹോട്ടല്‍ മുറികളിലേയ്ക്കായിരുന്നു. പലരും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും നാണക്കേട് ഓര്‍ത്ത് പുറത്തുപറഞ്ഞിട്ടില്ലായിരുന്നു
Post Your Comments