Jobs & VacanciesLatest News

കെ.എസ്.ഇ.ബിയിൽ അവസരം

കെ.എസ്.ഇ.ബി കായിക താരങ്ങളെ വിളിക്കുന്നു. ബാസ്കറ്റ് ബോള്‍ (പുരുഷന്‍), ബാസ്കറ്റ് ബോള്‍ (സ്ത്രീ), വോളിബോള്‍ (പുരുഷന്‍), വോളിബോള്‍ (സ്ത്രീ), ഫുട്ബോള്‍ (പുരുഷന്‍), ടെന്നീസ് (പുരുഷന്‍), ബാഡ്മിന്റണ്‍ ഷട്ടില്‍ (പുരുഷന്‍) തുടങ്ങിയ ഇനങ്ങളിലെ കായിക താരങ്ങൾക്ക്‌ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍),അസിസ്റ്റന്റ് എന്‍ജിനീയര്‍,സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍),സബ് എന്‍ജിനീയര്‍ (സിവില്‍),മീറ്റര്‍ റീഡര്‍,ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍,ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് II,മസ്ദൂര്‍ (ഇലക്ട്രിസിറ്റി വര്‍ക്കര്‍) തുടങ്ങിയ തസ്തികളിലായി 13 ഒഴിവുകളാണുള്ളത്.

2015 ജനുവരി 1 മുതല്‍ ഇതുവരെയുള്ള കാലത്ത് അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചവര്‍. ദേശിയ ചാംപ്യന്‍ഷിപ്പുകളില്‍ ജൂനിയര്‍/യൂത്ത്/ സീനിയര്‍ വിഭാഗങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍, ദേശീയഗെയിംസില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍, ഇന്റര്‍സോണ്‍ ചാംപ്യന്‍ഷിപ്പില്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചവർക്ക് അപേക്ഷിക്കാം. കൂടാതെ 2016 ജനുവരി 1 മുതല്‍ ദേശിയ ടീം കോച്ചിങ് ക്യാമ്ബില്‍ പങ്കെടുത്തവർക്കും അപേക്ഷിക്കാവുന്നതാണ്.

500 രൂപ അപേക്ഷ ഫീസ് സെക്രട്ടറി(അഡ്മിനിസ്ട്രേഷൻ),കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലിമിറ്റഡ് (Secretary (Administration), Kerala State Electricity Board Ltd) എന്ന വിലാസത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. ആയി അടക്കണം. ശേഷം പൂരിപ്പിച്ച അപേക്ഷ ഫോറം പ്രായം, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, സ്പോര്‍ട്സ് രംഗത്തെ നേട്ടം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഡി.ഡിയും സഹിതം “ordinator, Sports Cell, Kerala State Electricity Board Ltd, Cabin No.838, Vydyuthi Bhavanam, Pattom Palace P.O., Thiruvananthapuram – 695 004” എന്ന മേൽവിലാസത്തിൽ അയക്കണം. കവറിനു പുറത്ത് ‘ Application for recruitment under Sports Quota for the Year 2017 എന്ന് രേഖപ്പെടുത്താൻ മറക്കരുത്.

പ്രായം യോഗ്യത തുടങ്ങിയ വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ;കെഎസ്ഇബി

അവസാന തീയതി ;നവംബര്‍ 30

shortlink

Related Articles

Post Your Comments

Related Articles


Back to top button