KeralaLatest NewsNews

റോഡിലെ പ്രകടനങ്ങള്‍ നിരോധിക്കണമെന്നു ഐലിന്റെ അമ്മ

തിരുവനന്തപുരം: റോഡിലെ പ്രകടനങ്ങള്‍ നിരോധിക്കണമെന്നു ഐലിന്റെ അമ്മ റീന. ഗുളിക തൊണ്ടയില്‍ കുടുങ്ങിയ ഐലിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. അതു കാരണമാണ് ഐലന്‍ മരിച്ചത്. ഇതിനു കാരണമായത് റോഡിലെ പ്രകടനങ്ങളും. ഇനി അശാസ്ത്രീയമായ റോഡ് പണിയുടേയും പ്രകടനങ്ങളുടെയും പേരില്‍ ഒരു അമ്മയും വിഷമിക്കരുത് എന്നു റീന പറഞ്ഞു.

പരുത്തുംപാറ നടുവേലില്‍ റിന്റെ റീന ദമ്പതികളുടെ അഞ്രു വയസുള്ള മകളായ ഐലിന്‍ ഗുളിക തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത്. കഴിഞ്ഞ 21 നാണ് സംഭവം നടന്നത്. ഐലിന് ചുമയ്ക്ക് മരുന്ന് കൊടുത്തപ്പോള്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് ബന്ധുവീട്ടിലായിരുന്ന ഐലിനുമായി റീന റോഡില്‍ എത്തി.

അവിടെ നിന്നു അബ്ദുള്‍ സലാമെന്ന് കൊച്ചിക്കാരന്റെ വാഹനത്തില്‍ കയറി. കോടിമതയിലെ റോഡ് പണിയും നഗരത്തിലെ പ്രകടനം കാരണമുള്ള ഗതാഗത കുരുക്കും ആശുപത്രിയില്‍ എത്താന്‍ തടസമായി. പത്ത് മിനിട്ട് കൊണ്ട് എത്തേണ്ട ആശുപത്രിയില്‍ എത്തിയത് 45 മിനിറ്റ് കൊണ്ടായിരുന്നു. ഇതു കാരണം പൊലിഞ്ഞത് വിലപ്പെട്ട കുരുന്ന് ജീവനായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button