ന്യൂഡല്‍ഹി: ഗുജറാത്തിലെ ജനങ്ങളുടെ വീട്ടില്‍ നാനോ കാറുണ്ടോ എന്നു ചോദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടാറ്റ നാനോ പ്ലാന്റ് പദ്ധതി ഗുജറാത്തില്‍ നടപ്പാക്കാനായി ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കു എതിരെയാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. മോദി കൊണ്ടു വന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയമാണ്. ഗുജറാത്തില്‍ മോദി സര്‍ക്കാര്‍ ടാറ്റ കമ്പനിക്കു 33,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കി. സംസ്ഥാനത്തെ സാധാരാണ ജനങ്ങളുടെ പണമാണ് ഇതിനായി ഉപയോഗിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു വേണ്ടി വിനയോഗിച്ചത് 33,000 കോടി രൂപയായിരുന്നു. അത്ര തന്നെ തുകയാണ് മോദി ഗുജറാത്തില്‍ ടാറ്റയ്ക്ക് ഇളവായി മാത്രം നല്‍കിയത്. എന്നിട്ടും ഇതിന്റെ പ്രയോജനമൊന്നും ജനങ്ങള്‍ക്കു ലഭിച്ചില്ല. ഗുജറാത്തിലെ ജനങ്ങളുടെ വീട്ടില്‍ നാനോ കാറുണ്ടോ. ഇവിടെ ആരെങ്കിലും നാനോ ഓടിച്ചിരുന്നോ. നിങ്ങളുടെ മക്കള്‍ക്ക് നാനോയുടെ ഫാക്ടറിയില്‍ ജോലി ലഭിച്ചോ എന്നു രാഹുല്‍ വിമര്‍ശിച്ചു.
നാനോ അവതരിപ്പിച്ചത് ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന വിശേഷണമായിട്ടാണ്. പക്ഷേ ഇതിനു വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചില്ല.
Post Your Comments