ചെന്നൈ: 21 വര്‍ഷം വ്യാജ ബിരുദവുമായി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പദവി വഹിച്ച വ്യാജ ന്യായാധിപന്‍ ഒടുവില്‍ കുടുങ്ങി. മധുര ഉലഗനേരി സ്വദേശിയായ പി നടരാജനാണ് നീണ്ട വര്‍ഷം വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഉന്നത പദവി വഹിച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം വ്യാജ അഭിഭാഷകരെ കണ്ടെത്താനായി തമിഴ്‌നാട്-പുതുച്ചേരി ബാര്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ കൈയ്യോടെ പൊക്കിയത്.
2003 ജൂണ്‍ 30ന് വിരമിച്ച് പെന്‍ഷന്‍ വാങ്ങി കഴിയവെയാണ് തട്ടിപ്പ് പുറത്തായത്. 1982-ല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ നടരാജന്‍ വിരമിച്ച ശേഷം ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച്, വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
Post Your Comments