ഡൽഹി:തോമസ് ചാണ്ടി വിഷയത്തിൽ തടസ്സ ഹര്‍ജിയുമായി സിപിഐ. തോമസ് ചാണ്ടി കായല്‍ കൈയേറ്റ വിഷയത്തിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. സിപിഐ ഈ അപേക്ഷയ്ക്കെതിരെയാണ് തടസ്സ ഹര്‍ജിയുമായി രംഗത്തെത്തിയത്. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് സിപിഐയുടെ തൃശൂരിലെ കര്‍ഷകസംഘടനാ നേതാവ് ടി.എന്‍. മുകുന്ദനാണ്. ഇത് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്.
ഇതോടെ തോമസ് ചാണ്ടി വിഷയത്തിലെ സിപിഎം-സിപിഐ തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നുവെന്ന് വ്യക്തമായി. സിപിഐ നേരിട്ട് രംഗത്തെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരെല്ലാം സിപിഎം അനുകൂലികളാണെന്നതിനാലാണ്. ഇവര്‍ റവന്യൂ വകുപ്പിന്റെ നിലപാട് കോടതിയില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിച്ചേക്കുമെന്ന വിലയിരുത്തലിലാണ് നടപടി. സിപിഐ നേതാവിന്റെ ആവശ്യം തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ്.
സിപിഐയുടെ നീക്കം മുകുന്ദനെ കക്ഷി ചേര്‍ക്കുന്നത് തോമസ് ചാണ്ടിക്കൊപ്പം സംസ്ഥാനം എതിര്‍ക്കുമെന്നു മനസിലാക്കി തന്നെയാണ്. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ മുകുന്ദന്‍ കക്ഷിയല്ലെന്നും അതിനാല്‍ സുപ്രീംകോടതയില്‍ ഇദ്ദേഹത്തെ കക്ഷി ചേര്‍ക്കേണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. അതിനിടെ, തോമസ് ചാണ്ടി വിഷയത്തില്‍ തെറ്റ് പറ്റിയെന്ന് കെ.ഇ. ഇസ്മയില്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റിനെ അറിയിച്ചു.
Post Your Comments