തലസ്ഥാനത്തു ശൈശവ വിവാഹങ്ങളും പെൺകുട്ടികളുടെ ആത്മഹത്യാ നിരക്കും വർധിക്കുന്നതായി റിപ്പോർട്ടുകൾ.ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സെപ്റ്റംബർ വരെ 13 ശൈശവ വിവാഹങ്ങളാണ് റിപ്പോർട് ചെയ്തത്. 2014 -2015 ൽ രണ്ടു വിവാഹങ്ങളായിരുന്നു നടന്നത് .കൂടാതെ തലസ്ഥാന ജില്ലയിൽ കുട്ടികൾക്കിടയിൽ ആത്മഹത്യാ നിരക്കും വർധിക്കുകയാണ് .ആത്മഹത്യ ചെയ്യുന്നവരിൽ 57 ശതമാനം പെൺകുട്ടികളാണ്.ശൈശവ വിവാഹങ്ങൾ കൂടുന്നതിന് കാരണമായി പറയുന്നത് പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇടത്തരം കുടുംബങ്ങളിൽ ഉണ്ടാകുന്ന ആശങ്കകളാണ്.
Post Your Comments