
ബംഗളൂരു: സ്ത്രീകള്‍ കൂട്ടമാനഭംഗത്തിന് ഇരയായി. ബംഗളൂരു നഗരത്തിൻറെ രണ്ടിടങ്ങളിലായി 24, 30 വയസ് പ്രായമുള്ള യുവതികളാണ് പീഡനത്തിന് ഇരയായത്. നേപ്പാള്‍ സ്വദേശിനിയായ 30 വയസുകാരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചത്. റോഡരികില്‍ കിടന്നിരുന്ന യുവതിയെ സന്നദ്ധ സംഘടനയിലെ ഒരു അംഗമാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതെന്നും ശനിയാഴ്ചയാണ് ഈ വിവരം പുറത്ത് വന്നതെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച മടനായകഹള്ളിയിലാണ് 24കാരിയായ യുവതിയെ പീഡിപ്പിച്ചത്. നിര്‍മാണ തൊഴിലാളിയായ യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നെന്നും മൂന്നു പേരെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
Post Your Comments