അബുദാബിയില്‍ വാഹനവുമായി നിറത്തിൽ ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ഏതെങ്കിലും വിധത്തില്‍ അബുദാബിയിലെ റോഡുകളില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചാൽ 500 ദിര്‍ഹം പിഴ ഈടാക്കും. ചെറിയ അപകടങ്ങള്‍, ടയര്‍ പഞ്ചര്‍ എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് നിരത്തുകളില്‍ തടസ്സമുണ്ടാക്കുന്നവരില് നിന്നായിരിക്കും പിഴ ഈടാക്കുകയെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം ഗതാഗത തടസ്സമുണ്ടാക്കാതെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്നും അബുദബി ട്രാഫിക് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല അല്‍ ശെഹി അറിയിച്ചു.
Post Your Comments