CinemaLatest NewsIndiaNews

ബലാത്സഗം: സീരിയല്‍ നടന്‍ അറസ്റ്റില്‍

മുംബൈ•23 കാരിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ ടെലിവിഷന്‍ നടന്‍ പിയുഷ് സഹദേവിനെ വെര്‍സോവ പോലീസ് അറസ്റ്റ് ചെയ്തു. മോഡല്‍ നടനുമായി രണ്ട് മാസത്തോളമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഭിനയരംഗത്ത് കാലുറപ്പിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയാണ്‌ പിയുഷ് മോഡലിന്റെ വിശ്വാസം പിടിച്ചുപറ്റിയത്.

നവംബര്‍ 20 ന് മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിയുഷിനെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ നവംബര്‍ 2 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടതായി വെര്‍സോവ സ്റ്റേഷനിലെ മുതിര്‍ന്ന ഇന്‍സ്പെക്ടര്‍ കിരണ്‍ കാലെ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (1) (ബലാത്സംഗം) വകുപ്പ് പ്രകാരമാണ് പിയുഷിനെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ദേവോം കെ ദേവ് മഹാദേവ്’, ‘സപ്നേ സുഹാനെ ലടക്പാന്‍ കെ’ , ‘ബെയ്ഹധ്’ തുടങ്ങിയ ടി.വി ഷോകളിലൂടെ ശ്രദ്ധേയനാണ് പിയുഷ്. നടി മെഹര്‍ വിജിന്റെ സഹോദരനാണ് പിയുഷ് സഹദേവ്. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍, ബജ്‌റംഗി ബായിജാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല മെഹര്‍ സഹോദരനുമായി അത്ര അടുപ്പത്തിലല്ല. പിയുഷിന്റെ അറസ്റ്റിനെ കുറിച്ച് അറിയാന്‍ വിളിച്ചപോള്‍ തനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

shortlink

Post Your Comments


Back to top button