ലൈംഗിക സംതൃപ്തിക്കായി ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഇവരുടെ സ്വകാര്യ നിമിഷങ്ങൾ അവരറിയാതെ തന്നെ ഇവര്‍ പകർത്തി. ഒടുവിൽ നാറ്റക്കേസായതോടെ കമ്പനി തന്നെ കുറ്റസമ്മതം നടത്തി. മൊബൈൽ ഫോൺ വഴി നിയന്ത്രിക്കാവുന്ന വൈബ്രേറ്ററുകൾ ഉപയോഗിച്ച യുവതികളാണ് കെണിയിൽപ്പെട്ടത്. സംഭവം ബോധപൂർവം ചെയ്തതല്ലെന്നും സോഫ്ട്‌വെയർ പിഴവാണ് കാരണമെന്നാണ് കമ്പനി പറയുന്നത്.
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പിലൂടെയാണ് സംഭവം നാട്ടിൽ പാട്ടായത്. വൈബ്രേറ്റർ ഉപയോഗിച്ച പങ്കാളിയുടെ സ്വകാര്യ നിമിഷങ്ങൾ ഫോണിൽ റെക്കാഡു ചെയ്ത നിലയിൽ കണ്ടുവെന്നായിരുന്നു കുറിപ്പ്. കുറിപ്പ് വൈറലായതോടെ ഉപഭോക്താക്കളായ മറ്റു ചിലരും ഫോൺ പരിശോധിച്ച് വിവരം സ്ഥിരീകരിച്ചു. തുടർന്നാണ് കമ്പനി വിശദീകരണവുമായി എത്തിയത്.
Post Your Comments