ന്യൂഡല്‍ഹി: സിപിഎം പ്രതികാരം ചെയ്യുന്നതായി ആരോപിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി. സിപിഎം തനിക്കും താന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ആസൂത്രിതമായ ആക്രമണം നടത്തുകയാണ്. ഇപ്പോള്‍ സിപിഎം നടത്തുന്നത് മന്ത്രിയായിരുന്നു തോമസ് ചാണ്ടിയുടെ രാജിക്കുള്ള പ്രതികരമാണ്. കേരള സര്‍ക്കാര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
ഇതിനു എതിരെ ഞാനും എന്റെ മാധ്യമ സ്ഥാപനങ്ങളും നിലപാട് സ്വീകരിച്ചു. ഇതോടെ തന്നെ വ്യക്തിപരമായി തകര്‍ക്കാനായി സിപിഎം ശ്രമം തുടങ്ങി. അതിനു ഒപ്പം തന്റെ ബിസിനസുകളെയും ആക്രമിക്കുകയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. രാഷ്ട്രീയത്തിന്റെ പേരില്‍ സിപിഎം കേരളത്തില്‍ തൊഴിലില്ലായ്മയെയും ദാരിദ്രത്തെയും പ്രോത്സാഹിപ്പിക്കുന്നു. കേരളത്തെ രാഷ്ട്രീയ ആക്രമണങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments