ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കിന്റെ നീക്കത്തെ തള്ളി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത്. കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിനു എതിരെയാണ് മോഹന്‍ ഭാഗവത് രംഗത്ത് എത്തിയിരിക്കുന്നത്. പ്രശ്‌നം പരിഹാരം സംബന്ധിച്ച് ഇരുവരും തമ്മില്‍ നേരെത്ത ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ ആര്‍ക്കും ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാമെന്നു മോഹന്‍ ഭാഗവത് വ്യക്തമാക്കിയിരുന്നു. ശ്രീ ശ്രീ രവിശങ്കര്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ക്കു എതിരാണ് മോഹന്‍ ഭാഗവതിന്റെ പുതിയ പ്രസ്താവന.
അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കും. അവിടെ മറ്റ് ഒന്നും നിര്‍മിക്കാന്‍ സാധിക്കുകയില്ല. അവിടെയുള്ള കല്ലുകള്‍ കൊണ്ട് തന്നെ ക്ഷേത്രം നിര്‍മിക്കും എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. ഇതിനു എതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത് എത്തി. ആര്‍എസ്എസ് തലവന്റെ പരമാര്‍ശം സുപ്രീം കോടതി വിധിക്കു എതിരാണെന്നു അവര്‍ വ്യക്തമാക്കി.
Post Your Comments