KeralaLatest NewsNews

താരങ്ങള്‍ക്ക് സൈക്കിളുകള്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞ സംഘാടകനെ ശകാരിച്ച് മന്ത്രി കടകംപളളി

തിരുവനന്തപുരം: പൊതുചടങ്ങിനിടെ സംഘാടകനെ ശകാരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടന വേദിയായ ഫിസിക്കല്‍ എജുക്കേഷന്‍ കോളെജ് ഗ്രൗണ്ടിലാണ് സംഭവം അരങ്ങേറിയത്. ചടങ്ങിന് നന്ദി പറയുന്ന സമയത്താണ് ഭാരവാഹി ആവശ്യം ഉന്നയിച്ചത്. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് സൈക്കിളുകള്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട സൈക്കിളിങ് അസോസിയേഷന്‍ ഭാരവാഹിയെയാണ് മന്ത്രി ശകാരിച്ചത്.

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പണി അതല്ലെന്ന് കടകംപളളി പറഞ്ഞു. നന്ദി പ്രസംഗം കഴിഞ്ഞ ഉടനെ മന്ത്രി വീണ്ടും മൈക്കിനടുത്തെത്തി സംഘാടകനെ ശകാരിക്കുകയായിരുന്നു. അത്തരം പ്രവര്‍ത്തനം നടത്തേണ്ടത് സന്നദ്ധ സംഘടനകളാണെന്നും അല്ലാതെ സര്‍ക്കാറിന് ഫണ്ടില്ലെന്നും ഈ പാവം മനുഷ്യന്‍ ഇപ്രകാരം കരുതിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരിപാടിക്കു ശേഷം സംഘാടകരില്‍ ചിലര്‍ സംഭവത്തില്‍ മന്ത്രിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.

shortlink

Post Your Comments


Back to top button