മുംബൈ: തന്നെ തടിച്ചി എന്ന് വിളിച്ച് കളിയാക്കിയ യുവാവിനെതിരെ പീഡനത്തിന് യുവതി പരാതി കൊടുത്തു. മുംബൈ ദാദർ സ്വദേശിനയായ മുപ്പത്തിരണ്ടുകാരിയെയാണ് തടിച്ചിവിളി പ്രകോപിപ്പിച്ചത്. ഒരു ആഫ്രിക്കകാരനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ട്വിറ്ററിലാണ് തടിച്ചികൾക്ക് ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലെന്ന് ആഫ്രിക്കക്കാരൻ കമന്റ് ഇട്ടത്. യുവതി ഇതിനെ എതിർക്കുകയും ഇത് വാക്ക് തർക്കത്തിൽ കലാശിക്കുകയുമായിരുന്നു.
ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. തുടർന്ന് യുവതി പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. ആഫ്രിക്കക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരാതി സൈബർ സെല്ലിന് കൈമാറാനാണ് പോലീസിന്റെ തീരുമാനം.
Post Your Comments