കുമരകം റിസോര്‍ട്ട് ആക്രമണത്തിലെ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം. എട്ടു കോടിയോളം രൂപയുടെ നാശനഷ്ടവും മോഷണവും ആണ് അവിടെ നടന്നിരിക്കുന്നത് എന്ന് റിസോര്‍ട്ട് അധികൃതര്‍ പറയുന്നിടത്ത് സ്റ്റേഷന്‍ ജാമ്യം മാത്രം നല്‍കി പ്രതികളെ പോകാനനുവദിച്ചത് പ്രതികളും പോലീസും തമ്മിലുള്ള ഒത്തുകളിയാണ്. ഇതില്‍ പ്രധാനപ്രതി സ്ഥാനത്തു നില്‍ക്കുന്നത് കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് പോലീസ് സ്റ്റേഷനില്‍ കയറി എസ് ഐ യുടെ തൊപ്പി വെച്ച് സെല്‍ഫി എടുത്ത് ‘പിണറായി പോലീസ്’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയിലിട്ട അമ്പിളി എന്നു വിളിക്കുന്ന ഡി വൈ എഫ് ഐ നേതാവാണ്.
ഗുരുതരമായ കുറ്റം ചെയ്ത് സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയ്ക്ക് തന്നെ കളന്‍കം വരുത്തിയ കേസിലെ പ്രതികളെ ഇത്രയും ലാഘവത്തോടെ വിട്ടത് സര്‍ക്കാരും റിസോര്‍ട്ട് ആക്രമിച്ച ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്‍റെ പ്രതിഫലനമാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലെ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ കളികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് നേരിട്ടുണ്ടാകുന്നത് കേരള ടൂറിസത്തിനു ആഗോള തലത്തില്‍ തന്നെ ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍.
Post Your Comments