ചിത്രം കാണുമ്പോൾ ആദ്യ നോട്ടത്തിൽ ഏതോ ചിത്രകാരന്റെ ഭാവനയെന്ന് തോന്നിയേക്കാം. എന്നാൽ സത്യം അതല്ല സൈക്കിളുകളുടെ ഒരു ശ്മശാന ഭൂമിയാണിത്.എന്ത് സാധനത്തിനും വ്യാജൻ സൃഷ്ടിച്ചെടുക്കുന്ന ചൈനയിൽ നിന്നുള്ള കാഴ്ചയാണിത്.ഒരു വലിയ മൈതാനം നിറയെ ഉയരത്തിൽ കൂട്ടിയിട്ടിരിക്കുന്ന സൈക്കിളുകൾ.ചൈനയിലെ ഷെയറിങ് ബൈക്ക് വ്യവസായത്തിന്റെ ഉയര്‍ച്ചയുടെയും തകര്‍ച്ചയുടെയും സൂചനയാണ് ഈ സൈക്കിൾ കൂമ്പാരം.
ചൈനയിലെ മൂന്ന് പ്രമുഖ ബൈക്ക് ഷെയറിങ് കമ്പനികള്‍ പാപ്പരായതിന് ശേഷം ഷിയാമെന്‍ നഗരത്തില്‍ നിന്നും ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യമാണിത്. ചൈനയിലെ പ്രമുഖ കമ്പനികളായ മൊബൈക്ക്, ഓഫോ, ബ്ലൂഗോഗോ എന്നീ മൂന്ന് കമ്പനികളില്‍ നിന്നുള്ള സൈക്കിളുകളാണ് അവിടെ കൂടിക്കിടക്കുന്നത്.
ജിപിഎസ് സൗകര്യമുള്ള സൈക്കിളുകള്‍ സ്മാർട്ട് ഫോൺ ഉപയോഗിച്ച് യാത്രക്കാർക്ക് അണ്‍ലോക്ക് ചെയ്ത് ഉപയോഗിക്കാനും അവ എവിടെ വേണമെങ്കിലും നിര്‍ത്തിയിട്ട് പോകാനും ചൈനയിലെ ഈ ‘സൈക്കിള്‍ ഹയര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍’ ഒരിക്കല്‍ സൗകര്യമൊരുക്കിയിരുന്നു.എന്നാൽ സൈക്കിളുകളുടെ ഉൽപാദനം വർദ്ധിച്ചതോടെ ആളുകൾക്ക് അതൊരു ബുദ്ധിമുട്ടായി.
അരമണിക്കൂര്‍ സൈക്കിള്‍ ഉപയോഗത്തിന് വെറും ഒരു രൂപയില്‍ താഴെ മാത്രം ചിലവ് വരുന്ന തുകമാത്രമാണ് ചൈനയിലെ യാത്രക്കാരില്‍ നിന്നും ഈടാക്കിയിരുന്നത്.സൈക്കിളുകൾ ഏതു സമയത്തും ലഭ്യമാകുന്നതിന് വേണ്ടി രാജ്യം മുഴുവൻ സൈക്കിൾകൊണ്ട് നിറക്കുകയായിരുന്നു കമ്പനികൾ.ഇതിനായി നൂറ് കോടി ഡോളര്‍ വരെ ചൈനയിലെ രണ്ട് മുന്‍നിര കമ്പനികള്‍ ചിലവാക്കുകയുണ്ടായി.പിന്നീട് കമ്പനികൾ പാപ്പരായതോടെ അനാഥരായ സൈക്കിളുകൾ മൈതാനത്ത് വിശ്രമിക്കേണ്ട അവസ്ഥയിലുമായി.
Post Your Comments