വെടിയേറ്റ് ഗുരുതമായി പരുക്കേറ്റിട്ടും അവസാന നിമിഷം വരെ വ്യോമസേന ഗരുഡ് കമാൻഡോ ജെ.പി.നിരാല പോരാടി. നിരാല ജമ്മു കശ്മീരിലെ ഹാജിനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് വീരമൃത്യുവരിച്ചത്. മരണത്തിനു തൊട്ടുമുൻപ് നിരാല മൂന്ന് ഭീകരരെയാണ് കൊലപ്പെടുത്തിയത്. നിരാല മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ പ്രധാനിയായ സക്കീർ ഉൾ റഹ്‌മാൻ ലഖ്‌വിയുടെ ബന്ധു ഉൾപ്പെടെയുള്ള ഭീകരരെയാണ് വധിച്ചത്.
നിരാല ഉൾപ്പെടുന്ന സംഘം കശ്മീരിൽ സൈന്യത്തിനു നേരെ നിരവധി തവണ ആക്രമണങ്ങൾ നടത്തിയ ഭീകരരെയാണ് കൊല്ലപ്പെടുത്തിയത്. ലഷ്‌കറെ ത്വയ്ബ കമാൻഡർമാരായ സർഗാം, മെഹ്മൂദ്, ജമാ അത്തുദ്ദവ ഉപമേധാവി അബ്ദുൽ റഹ്മാൻ മക്കിയുടെ മകൻ ഒവൈദ് ഉൾപ്പെടെയുള്ള ആറോളം ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
നിരാല കൈവശമുണ്ടായിരുന്ന ലൈറ്റ് മെഷീൻ തോക്കുമായാണ് ഭീകരരെ നേരിട്ടത്. വെടിയേൽക്കാൻ കാരണം ദൗത്യത്തിനിടെ സ്വയം സുരക്ഷ നോക്കാതെ സ്ഥാനം മാറിനിന്ന് ആക്രമിക്കാൻ മുന്നോട്ടുവന്നതാണ്.പരുക്കേറ്റ നിരാലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments