Latest NewsNewsInternational

തെരുവിലെ പരസ്യ നിസ്‌കാരത്തിന് വിലക്കുമായി സര്‍ക്കാര്‍

പൊതുസ്ഥലങ്ങളെ നിസ്‌കാര കേന്ദ്രങ്ങളാക്കുന്നതിനെതിരേ സർക്കാർ. ഫ്രഞ്ച് സർക്കാരാണ് പാരീസിലെ തെരുവുകളില്‍ മുസ്ലീം മതസ്ഥര്‍ പ്രാര്‍ത്ഥിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാൽ പള്ളി അടച്ചുപൂട്ടിയതിന്റെ പ്രതിഷേധമായാണ് മാര്‍ച്ച് മുതല്‍ എല്ലാ വെള്ളിയാഴ്ചയും മുസ്ലീം മതസ്ഥര്‍ തെരുവില്‍ നിസ്‌കരിക്കാന്‍ തുടങ്ങിയതെന്നാണ് നിസ്കരിക്കുന്നവരുടെ വാദം.

ഗവണ്‍മെന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്ലീം പള്ളി പൂട്ടി സർക്കാർ അവിടെ ലൈബ്രറി ആരംഭിച്ചിരുന്നു. മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. തെരുവിലെ നിസ്‌കാരം തടഞ്ഞതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. രാഷ്ട്രീയക്കാരും പ്രദേശ വാസികളും പൊതു സ്ഥലത്തെ നിസ്കാരത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button