ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നു. ജനുവരി 14 ന് അഹമ്മദാബാദിലെത്തുന്ന നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. 1992ൽ നയതന്ത്രബന്ധം സ്ഥാപിച്ചശേഷം ഇന്ത്യ സന്ദർശിക്കുന്ന രണ്ടാമത്തെ ഇസ്രയേൽ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2003ൽ അന്നത്തെ പ്രധാനമന്ത്രി ഏരിയൽ ഷാരോണും ഇന്ത്യ സന്ദർശിച്ചിരുന്നു.
ഈ വര്‍ഷം ജൂലൈയിലാണ് നാലുദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇസ്രയേലിലെത്തിയത്. ഇസ്രയേല്‍ രൂപീകരണത്തിന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു മോദി. മോദിയുടെ സന്ദര്‍ശനവേളയില്‍ ബഹിരാകാശം, കൃഷി, ജലസംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഇസ്രയേലും കരാർ ഒപ്പുവെച്ചിരുന്നു.
Post Your Comments