മലപ്പുറത്തെ എടയൂര്‍ അത്തിപ്പറ്റ ഗവഃ എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനിടെ ക്യാമ്പ് അംഗങ്ങളെ സാമൂഹ്യവിരുദ്ധര്‍ അക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഡി.ജി.പി.യുടെ അടിയന്തിര ഇടപെടല്‍ മൂലം മണിക്കൂറുകള്‍ക്കുള്ളില്‍ 3 പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയുമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ നവംബര്‍ 1 മുതല്‍ എം.ആര് വാക്സിനേഷന് ക്യാമ്പെയിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയും ഇതിലേക്കായി ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധ ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കുത്തിവയ്പ്പ് നല്‍കിവരികയുമായിരുന്നു. ഈ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ഒരുകൂട്ടം വാക്സിന് വിരുദ്ധര്‍ മുന്‍കാലങ്ങളില്‍തന്നെ ആരോഗ്യവകുപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സമചിത്തതയോടുകൂടിയുള്ള പരിശ്രമങ്ങള്‍ ഇത്തരം കര്‍മ്മ പരിപാടികളെ എന്നും വിജയത്തിലേക്കെത്തിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ കണ്ടില്ലെന്നുനടിക്കുവാന്‍ ഒരിക്കലും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പലപ്പോഴും വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ ഒരുകൂട്ടര്‍ ആസൂത്രിതമായി മുന്നോട്ട് വന്നിട്ടുണ്ട്. അവര്‍ പലപ്പോഴും ഇതിനെതിരെ വ്യാജപ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും കവല പ്രസംഗങ്ങളിലൂടെയും നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സ!ഷ്ടിക്കുകയാണ്. എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അതിനെയെല്ലാം അതിജിവിച്ചതിന്റെ പരിണിതഫലമായാണ് ഇന്ന് പല മാരകരോഗങ്ങളേയും കേരളത്തില്‍ നിന്ന് തുരത്താന്‍ നമുക്കായത്. ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എം.ആര് വാക്സിനേഷന് ക്യാമ്പെയിന് 90 ശതമാനം വിജയിപ്പിക്കുവാന്‍ കഴിഞ്ഞതും ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുവാന്‍ ഇതുകൊണ്ടൊന്നും ഇക്കൂട്ടര്‍ക്ക് കഴിയില്ലെന്നും ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടി തന്നെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് നേതൃത്വം നല്കുന്ന ഈ വാക്സിനേഷന് ക്യാമ്പെയിന് 100 ശതമാനം വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ജനങ്ങളുടെ സഹകരണം പൂര്‍ണ്ണമായും ലഭിക്കേണ്ടതുണ്ട്. സര്‍ക്കാരിനൊപ്പം ഈ കര്‍മ്മപരിപാടിയില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ്ണസംരക്ഷണം ഉറപ്പുവരുത്തേണടത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സംരക്ഷണമൊരുക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ സഹായം തേടുമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍ ഒരു കടന്നുകയറ്റവും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തുകെ.കെ.ശൈലജ ടീച്ചര്‍
മലപ്പുറത്തെ എടയൂര്‍ അത്തിപ്പറ്റ ഗവഃ എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനിടെ ക്യാമ്പ് അംഗങ്ങളെ സാമൂഹ്യവിരുദ്ധര്‍ അക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഡി.ജി.പി.യുടെ അടിയന്തിര ഇടപെടല്‍ മൂലം മണിക്കൂറുകള്‍ക്കുള്ളില്‍ 3 പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയുമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ നവംബര്‍ 1 മുതല്‍ എം.ആര് വാക്സിനേഷന് ക്യാമ്പെയിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയും ഇതിലേക്കായി ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധ ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കുത്തിവയ്പ്പ് നല്‍കിവരികയുമായിരുന്നു. ഈ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ഒരുകൂട്ടം വാക്സിന് വിരുദ്ധര്‍ മുന്‍കാലങ്ങളില്‍തന്നെ ആരോഗ്യവകുപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സമചിത്തതയോടുകൂടിയുള്ള പരിശ്രമങ്ങള്‍ ഇത്തരം കര്‍മ്മ പരിപാടികളെ എന്നും വിജയത്തിലേക്കെത്തിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ കണ്ടില്ലെന്നുനടിക്കുവാന്‍ ഒരിക്കലും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പലപ്പോഴും വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ ഒരുകൂട്ടര്‍ ആസൂത്രിതമായി മുന്നോട്ട് വന്നിട്ടുണ്ട്. അവര്‍ പലപ്പോഴും ഇതിനെതിരെ വ്യാജപ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും കവല പ്രസംഗങ്ങളിലൂടെയും നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സ!ഷ്ടിക്കുകയാണ്. എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അതിനെയെല്ലാം അതിജിവിച്ചതിന്റെ പരിണിതഫലമായാണ് ഇന്ന് പല മാരകരോഗങ്ങളേയും കേരളത്തില്‍ നിന്ന് തുരത്താന്‍ നമുക്കായത്. ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എം.ആര് വാക്സിനേഷന് ക്യാമ്പെയിന് 90 ശതമാനം വിജയിപ്പിക്കുവാന്‍ കഴിഞ്ഞതും ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുവാന്‍ ഇതുകൊണ്ടൊന്നും ഇക്കൂട്ടര്‍ക്ക് കഴിയില്ലെന്നും ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടി തന്നെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് നേതൃത്വം നല്കുന്ന ഈ വാക്സിനേഷന് ക്യാമ്പെയിന് 100 ശതമാനം വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ജനങ്ങളുടെ സഹകരണം പൂര്‍ണ്ണമായും ലഭിക്കേണ്ടതുണ്ട്. സര്‍ക്കാരിനൊപ്പം ഈ കര്‍മ്മപരിപാടിയില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ്ണസംരക്ഷണം ഉറപ്പുവരുത്തേണടത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സംരക്ഷണമൊരുക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ സഹായം തേടുമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍ ഒരു കടന്നുകയറ്റവും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
Post Your Comments