സിനായ് : ഈജിപ്തിലെ നോര്‍ത്ത് സിനായിലെ മുസ്ലീം പള്ളിയില്‍ നടന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 200 യായി ഉയര്‍ന്നു. പള്ളിയില്‍ നടന്ന ബോംബ് സ്ഫോടനത്തിലും വെടിവയ്പിലുമാണ് ഇത്രയും അധികം ആളുകള്‍ കൊല്ലപ്പെട്ടത്. ആക്രമണം നടന്നത് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന അവസരത്തിലാണ്. ആദ്യം ബോംബ് സ്ഫോടനമാണ് നടന്നത്. പിന്നീട് നാലു പേര് പള്ളിയുടെ പരിസരത്ത് വെടിവയ്പ്പും നടത്തി.
ആക്രമണത്തില്‍ അനവധി പേര്‍ക്കു പരിക്കേറ്റു. മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അറബ് വസന്തം , 2013 ല്‍ പ്രസിഡന്റ് മൊഹമ്മദ് മോര്‍സി പുറത്താക്കിയ തുടങ്ങിയ സംഭവങ്ങള്‍ നടക്കുന്ന കാലം മുതല്‍ ഈജിപ്ത് ജിഹാദി കലാപത്തെ എതിര്‍ക്കുകയാണ്. സിനായ് പെനിന്സുലിലെ തീവ്രവാദികള്‍ 2014 മുതല്‍ ഐഎസ്ഐസിനോടുള്ള ഐക്യം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments