ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ തീരുമാനത്തില്‍ യുഡിഎഫും ബിജെപിയും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തിലാണ് നിലപാട് വ്യക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്. തീരുമാനത്തെ മുസ്ളിംലീഗ് എതിര്‍ക്കുന്നു. നിലപാട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
രാജക്കന്മാരുടെ ഉടമസ്ഥതയിലായിരുന്നു കേരളത്തിലെ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച ശേഷവും മുന്നോക്കക്കാരുടേതായി തുടര്‍ന്നു. ക്ഷേത്രത്തില്‍ പിന്നോക്കക്കാരെ പ്രവേശിപ്പിച്ചില്ല. അവര്‍ക്ക് ദേവസ്വം ഭരണത്തിലോ ജോലിയിലോ പങ്കാളിത്തമില്ലാതെ ഫ്യൂഡല്‍ ഭരണക്രമം തുടര്‍ന്നു. 1970വരെ ദേവസ്വംബോര്‍ഡില്‍ രാജാവിന്റെ പ്രതിനിധിയുണ്ടായിരുന്നു. 2007ല്‍ വിഎസ് മന്ത്രിസഭയാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളെ ദേവസ്വം ബോര്‍ഡംഗമാക്കിയത്. ആ വര്‍ഷം തന്നെ ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട് നിയമഭേദഗതിയുണ്ടാക്കി.
യുഡിഎഫ് 2014ല്‍ ഉണ്ടാക്കിയ സംവരണ വ്യവസ്ഥ നടപ്പാക്കാന്‍ തയ്യാറായില്ല. 2015 ല്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചട്ടങ്ങള്‍ രൂപീകരിച്ച് 32 ശതമാനം പിന്നോക്ക സംവരണം വ്യവസ്ഥ ചെയ്തു. എന്നാല്‍ ഒരാള്‍ക്കുപോലും യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കിയില്ല. ഉള്ള സംവരണവും നിഷേധിച്ചു. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രായപരിധി ഇളവുപോലും പരിഗണിച്ചില്ല. ഫലത്തില്‍ ദേവസ്വം ബോര്‍ഡില്‍ ഒരു പിന്നോക്കക്കാരനുപോലും നിയമനമുണ്ടായില്ല.
Post Your Comments