കണ്ണൂര്‍: മൂന്ന് വയസ്സുകാരനായ മകനെ കാറില്‍ പൂട്ടിയിട്ട് പിതാവ് പോയി. പിതാവിന് പണി കൊടുത്ത് മകൻ കാറിന്റെ ഹോൺ നീട്ടിയടിച്ച് ആളെ കൂട്ടി. അവസാനം ആൾക്കാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം കാറില്‍ കിടന്ന കുട്ടിയ അഗ്നിശമന സേന എത്തി പുറത്തെടുത്തു.
കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. കുട്ടി പേടിക്കാതിരിക്കാൻ ആളുകൾ കുഞ്ഞിനെ കാറിന്റെ വെളിയിൽ നിന്ന് കലിപ്പിക്കുകയും മറ്റും ചെയ്തു. ഫയർ ഫോഴ്സ് കാറിന്റെ ഗ്ളാസ് അഴിച്ചെടുത്ത് കുട്ടിയെ പുറത്തെത്തിച്ച ഉടനെ കുട്ടിയുടെ രക്ഷിതാവും കാറിനടുത്തെത്തി.
ബസ് സ്റ്റാന്‍ഡിനടുത്ത കേംപ്ലക്സിലേയ്ക്കു കുട്ടിയെ കാറില്‍ പൂട്ടിയിട്ട് പോകുകയായിരുന്നുവെന്ന ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആൾക്കൂട്ടത്തിന്റെ ശകാരം ഇയാൾക്ക് നന്നായി കേൾക്കേണ്ടി വന്നെങ്കിലും സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.
Post Your Comments