Latest NewsKerala

ഐടിഐയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ യുവാക്കളെ പിടികൂടി

കാസര്‍കോട്: ഐടിഐയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ യുവാക്കളെ പിടികൂടി. വിദ്യാനഗര്‍ ഐടിഐയില്‍ അതിക്രമിച്ചു കയറിയ മുഹമ്മദ് അഷ്ഫാഖ്, മുഹമ്മദ് ഫായിസ് നഹീദ്, മുഹമ്മദ് അഷ്റഫ്, നിയാസ് കെ.ജി, മുഹമ്മദ് മുക്താര്‍ മുഫീദ് എന്നിവരെയാണ് പോലീസ് വ്യാഴാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തത്. സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഇവർ അകത്ത് കടക്കുകയായിരുന്നു.

ഇത്തരം പ്രവര്‍ത്തികള്‍ ഇനി മേൽ ആവര്‍ത്തിക്കില്ലെന്ന് യുവാക്കളിൽ നിന്നും എഴുതി വാങ്ങി. പിന്നീട് പിഴയടപ്പിച്ച ശേഷം താക്കീത് ചെയ്ത് വിട്ടയച്ചെന്നും പൂവാല ശല്യം പോലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button