Latest NewsNewsInternational

സ്വന്തം ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് കഴുത്തുവെട്ടി : കൊല്ലപ്പെട്ടവരിൽ മലയാളികളുമുണ്ടെന്ന് സംശയം

കാബൂൾ : ഭീകരർ തമ്മിലടിച്ചതിനെ തുടർന്നു ഇസ്‌ലാമിക് സ്റ്റേറ്റ് സ്വന്തം ഭീകരരുടെ തല വെട്ടി. പതിനഞ്ച് ഭീകരരെയാണ് ഐഎസ് കഴുത്തുവെട്ടിക്കൊന്നത്. നംഗർഹാറിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടുന്നതായി സൂചനയുണ്ട്. അഫ്ഗാൻ പ്രാദേശിക സർക്കാരാണ് വിവരങ്ങൾ അറിയിച്ചത്.

2015 മുതലാണ് നംഗർഹാർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായി മാറിയത്. താലിബാനും ഇവിടെ ശക്തമാണ്.  ഇടക്കിടെ ഇരുകൂട്ടരും തമ്മിലും സംഘർഷം ഉണ്ടാകാറുള്ളതായും റിപ്പോർട്ടുണ്ട്. ഐഎസിൽ ചേർന്ന മലയാളികൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് നംഗർഹാർ. കൊല്ലപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടുന്നതായാണ് സൂചന.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി മലയാളികളാണ് നംഗർഹാറിലുള്ളത്. നേരത്തെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button