Latest NewsCinemaBollywoodNewsIndia

നടിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് ബി ജെ പി പ്രവർത്തകർ

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ തുടർന്നു വളരെ ഒരു പ്രചാരണ പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രധിഷേധിച്ച് നടിയും എം പിയുമായ ഹേമമാലിനിക്കെതിരെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.തങ്ങൾ ഏറെ പിന്തുണച്ച നടി അവസാന നിമിഷം പങ്കെടുക്കേണ്ട പരിപാടിയിൽ നിന്നും പിന്മാറിയതിൽ പ്രതിഷേധിച്ചു നടിയെ അവസരവാദിയെന്നാരോപിച്ചായിരുന്നു മുദ്രാവാക്യം.

എന്നാൽ നടി അന്നേ ദിവസം ഏഴു പൊതുയോഗങ്ങളിൽ പങ്കെടുത്തിരുന്നെന്നും പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നത്താലാണ് പ്രസ്തുത പരിപാടിയിൽ നിന്നും പിന്മാറേണ്ടിവന്നതെന്നും മഥുരയിലെ ബി.ജെ.പി ഇൻ ചാർജ് പ്രദീപ് ഗോസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. അതെ സമയം എന്താണ് സംഭവിച്ചതെന്ന് തനിക്ക് വ്യക്തമായി അറിയില്ലെന്നും അഞ്ചു ദിവസത്തോളം തുടർച്ചയായി താൻ പ്രചാരണ പരിപാടികളിൽ ഉണ്ടായിരുന്നെന്നും താൻ പിന്മാറിയെന്ന് പറയുന്ന പരിപാടി റദ്ദാക്കിയതായാണ് തന്നോട് പറഞ്ഞിരുന്നതെന്നും നടി പറയുന്നു.

പാർട്ടിക്കുള്ളിലെ ചിലർ ഇടനിലക്കാരെപ്പോലെ നടിയെ തെറ്റിദ്ധരിപ്പിച്ചതിനാൽ പാർട്ടിക്ക് കളങ്കം വരുത്തുകയാണെന്നും ഹേമ പങ്കെടുക്കാതിരുന്നതിനാൽ രണ്ടായിരത്തോളം ആളുകൾ നിരാശരായി മടങ്ങിയെന്നും ബി ജെ പി മുൻ കൗൺസിലർ സുരേഷ് പട്ടേൽ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button