Latest NewsIndiaNews

‘ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതത്വബോധം കൂടി’: ദേശീയശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണം എന്ന് ആര്‍ച്ച്‌ബിഷപ്പിന്‍റെ ആഹ്വാനം

അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പുകൾക്കിടയിൽ ദേശീയ ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വോട്ടു നൽകണമെന്ന് തന്റെ രൂപതയിലുള്ള ക്രിസ്ത്യാനികൾക്ക് കത്തെഴുതി ആര്‍ച്ച്‌ബിഷപ്പിന്‍റെ ആഹ്വാനം. സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി യെ ലക്ഷ്യം വെക്കുന്നതാണ് ആര്‍ച്ച്‌ബിഷപ്പ് തോമസ് മക്വാന്‍റെ വാക്കുകള്‍ എന്ന് വ്യക്തമാണ്.

നവംബര്‍ 21ന് തയാറാക്കിയ കത്ത് ഗാന്ധിനഗര്‍ രൂപതക്ക് കീഴിലുള്ള എല്ലാ പാരിഷുകളിലും വായിക്കും. ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്നവര്‍ക്കായിരിക്കണം വോട്ട് എന്നും കത്തില്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കും. കുടുംബത്തോടൊപ്പം പ്രാര്‍ഥിക്കുക. പ്രാര്‍ഥനക്ക് പല നല്ല ഫലങ്ങളും സൃഷ്ടിക്കാന്‍ സാധിക്കും.

പല രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് സര്‍ക്കാറുകളെ താഴെയിറക്കിയത് പരിശുദ്ധയായ മേരിയുടെ അനുഗ്രഹ ഫലമായാണെന്നും ആര്‍ച്ച്‌ബിഷപ്പ് പറഞ്ഞു. ഗാന്ധിനഗര്‍ ആര്‍ച്ച്‌ബിഷപ്പിന്‍റെ കത്തിൽ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതത്വബോധം കൂടി വരികയാണെന്നും രാജ്യത്തെ ഒന്നിച്ചു നിര്‍ത്തിയിരുന്ന ജനാധിപത്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button