Latest NewsKerala

യാത്രക്കിടെ ഈ ഹോട്ടലിലാണ് ഭക്ഷണം കഴിക്കാൻ കേറുന്നതെങ്കിൽ ഒരു കാര്യം ശ്രദ്ധിക്കുക

ഇടുക്കി ; യാത്രാവേളയിൽ പെരുവന്താനത്തെ കേരളാ ഹോട്ടലിലെത്തിയാണ് നിങ്ങൾ ഊണ് കഴിക്കുന്നതെങ്കിൽ ഒന്ന് സൂക്ഷിക്കുക. കാരണം ഇവിടെ നിങ്ങൾ ചോറ് അനാവശ്യമായി പാഴാക്കിയാൽ അധിക പണം നൽകേണ്ടതാണ്. കുട്ടിക്കാനം – മുണ്ടക്കയം റോഡിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ പരിചിതമാണ് കേരള റസ്റ്റോറന്‍റ്. ഇവിടെ എത്തിയാൽ ആവശ്യം പോലെ നിങ്ങൾക്ക് ചോറ് ലഭിക്കും. പക്ഷെ നിങ്ങൾ ചോറ് മുഴുവനും കഴിക്കാതെ ബാക്കിയാക്കിയാൽ രണ്ട് ഊണിന്‍റെ കാശ് ആയിരിക്കും നിങ്ങളിൽ നിന്നും ഈടാക്കുക.

അന്നം ദൈവമാണെന്നും,പാഴാക്കുന്നത് പാപമാണെന്നും വിശ്വസിക്കുന്ന ആളാണ് താൻ. പതിവായി ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നവർ ഈ പോളിസിയോട് യോജിക്കുന്നെന്നും ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയതില്‍ ഒരു കുഴപ്പവുമില്ലെന്നും ഹോട്ടൽ ഉടമസ്ഥനും പൊതുപ്രവർത്തകനായ ബെന്നിപറയുന്നു. അതേസമയം ഈ സമ്പ്രദായം നടപ്പാക്കിയെങ്കിലും വിഭവസമൃദ്ധമായ ഭക്ഷണം താനെയായിരിക്കും ഇവിടെ ലഭിക്കുക പക്ഷെ ഭക്ഷണം പാഴാക്കാതെ കഴിക്കണം എന്നു മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button