സിഡ്നി : അവസാന ആഗ്രഹം സഫലമാക്കി ആംബുലൻസ് ജീവനക്കാർ. ഓസ്ട്രേലിയയിലെ ആംബുലന്‍സ് ജീവനക്കാര്‍ മരണത്തിലേയ്ക്ക് നീങ്ങികൊണ്ടിരുന്ന ഒരു സ്ത്രീയുടെ അവസാന ആഗ്രഹം സാധിച്ച് നല്‍കിയിരിക്കുകയാണ്.
ആശുപത്രിയിലേയ്ക്ക് രോഗിയെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആംബുലന്‍സില്‍ കൊണ്ടുപോകുകയായിരുന്നു ജീവനക്കാര്‍. അപ്പോഴാണ് രോഗി തനിക്ക് മരണപ്പെടുന്നതിന് മുന്‍പ് കടല്‍ തീരം കാണണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഹെര്‍വി ബേയിലെ മനോഹരമായ കടല്‍ത്തീരത്തേയ്ക്ക് ആംബുലന്‍സ് ജീവനക്കാര്‍ കൊണ്ട് പോകുകയും അവരുടെ ആഗ്രഹം സാധിച്ച് നല്‍കുകയും ചെയ്തു. അവരുടെ മുഖത്ത് സന്തോഷത്തിന്റെ കണ്ണുനീര്‍ കാണാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞുകൊണ്ട് കടല്‍ തീരത്ത് ഇരിക്കുന്ന രോഗിയുടെ ചിത്രം അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments