ടെക്സസ്: വളര്‍ത്തു മകളെ കൊലയ്ക്ക് കൊടുത്ത മലയാളി ദമ്പതികള്‍ക്ക് സ്വന്തം കുഞ്ഞിനെ നഷ്ടമായേക്കും. വളര്‍ത്തു മകളായിരുന്ന ഷെറിന്‍ മാത്യുസിനെ കൊന്ന കേസില്‍ ജയിലില്‍ ആയ മലയാളി ദമ്പതികള്‍ വെസ്ലി മാത്യുസിന്റെയും സിനി മാത്യുസിന്റെയും മൂന്ന് വയസ്സുകാരിയായ സ്വന്തം മകളെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് (സിപിഎസ്) കുഞ്ഞിന്റെ ബന്ധുക്കള്‍ക്കു കൈമാറി. ഷെറിനെ കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെ കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ ഈ കുട്ടി ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി. കുഞ്ഞിനെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട സിനിയും വെസ്ലിയും നേരത്തെ ശിശുസംരക്ഷണ സമിതിക്ക് പരാതിയും നല്‍കിയിരുന്നു.
ഹൂസ്റ്റണിലുള്ള ബന്ധുവിന്റെ സംരക്ഷണയിലാണു കുഞ്ഞിനെ കൈമാറിയത്. ഇതേസമയം, ഷെറിനെ തനിയെ വീട്ടിലാക്കി പോയ കുറ്റത്തിന് അറസ്റ്റിലായ സിനി ജാമ്യത്തുകയില്‍ ഇളവുതേടി കോടതിയെ സമീപിച്ചു. ഇപ്പോള്‍ രണ്ടരലക്ഷം ഡോളര്‍ ബോണ്ടിലാണു സിനി റിച്ചര്‍ഡ്സണ്‍ ജയിലില്‍ കഴിയുന്നത്. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വെസ്ലിയും സിനിയും ജയിലിലാണ്. വിദേശത്തായിരുന്ന സാം ഇരുപതു വര്‍ഷമായി ജനതയില്‍ വീടുവച്ച് താമസം തുടങ്ങിയിട്ട്. ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്ക് അമേരിക്കയിലേക്കു പോയ സാമും ഭാര്യയും രണ്ടു മാസം മുമ്ബാണു തിരിച്ചെത്തിയത്. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ സാമിന് മൂന്നു മക്കളാണുള്ളത്. ആണ്‍മക്കള്‍ രണ്ടുപേരും അമേരിക്കയില്‍. മകള്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍. സാം താമസിക്കുന്ന വീടിനു സമീപം മകളുടെ വീടുമുണ്ട്. ഇതു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.
Post Your Comments