കൊല്ലം: രോഗിയുമായി പോകേണ്ട ആംബുലന്‍സ് പോലീസ് പിടിച്ചെടുത്തു. കൊല്ലത്താണ് സംഭവം നടന്നത്. ഗതാഗത നിയമം ലംഘനത്തിന്റെ പേരിലാണ് ആംബുലന്‍സ് ട്രാഫിക്ക് പോലീസ് പിടിച്ചെടുത്തത്. ലൈസന്‍സ് അടക്കമുള്ള രേഖകള്‍ തിരിച്ചു നല്‍കാന്‍ എസ്.ഐ അനൂപ് വിസമ്മതിച്ചു. ഇതോടെ സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് മണിക്കൂറുകളൊളം സ്‌റേറഷനില്‍ കിടന്നു. ഇതിനെ തുടര്‍ന്ന യുവജന സംഘടനകള്‍ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ആംബുലന്‍സ് പാര്‍ക്ക് ചെയ്തത് ഗതാഗത കുരുക്കിനു കാരണമാകുന്ന രീതിയിലാണ് എന്ന് ആരോപിച്ചാണ് വാഹനത്തെയും ഡ്രൈവറേയും എസ്.ഐ കസ്റ്റഡിയിലെടുത്തത്. ആബംലുന്‍സ് രോഗിയെ കയറ്റുന്നതിനായി പോകാന്‍ വേണ്ടി ബെഡ് ഷിറ്റ് മാറ്റുന്നതിനാണ് പാര്‍ക് ചെയ്തത് എന്ന് ഡ്രൈവര്‍ അറിയിച്ചു. പക്ഷേ എന്നിട്ടും എസ് ഐ വാഹനം കസ്റ്റഡിയിലെടുത്തു.
സംഭവം അറിഞ്ഞു മാധ്യമങ്ങള്‍ എത്തിയപ്പോള്‍ എസ്.ഐ അനുപ് ലൈസന്‍സ് തിരികെ നല്‍കാനാകില്ല എന്നു നിലപാട് സ്വീകരിച്ചു. ഇതേ തുടര്‍ന്ന് ഉന്നത ഉദ്യേഗസ്ഥര്‍ സംഭവത്തില്‍ ഇടപ്പെട്ടു. ഇതോടെ ലൈസന്‍സും രേഖകളും വാങ്ങിയില്ല ആംബലുന്‍സ് കസ്റ്റഡിയിലെടുത്തില്ലെന്നും എസ് ഐ നിലപാട് സ്വീകരിച്ചു. അതോടെ ആംബുലന്‍സ് ദീര്‍ഘ നേരം ട്രാഫിക് സ്റ്റേഷനില്‍ കിടന്നു.
Post Your Comments