
ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വൻ പിഴവുകള്‍ കണ്ടെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണ സമിതി അധികാരം ഏറ്റെടുത്തിട്ടും വെബ്സൈറ്റിലെ പിഴവുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഈ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം പഴയ ഭരണ സമിതി അംഗങ്ങളാണ് ഇപ്പോഴും ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിലെ മറ്റൊരു പിഴവെന്ന് പറയുന്നത് അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ടയാളും ദേവസ്വം ബോര്‍ഡ് അംഗമായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
വെബ്സൈറ്റിലെ വിവരം അനുസരിച്ച് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആണ്. പുതിയ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി എ.പത്മകുമാര്‍ ഭരണമേറ്റടുത്ത കാര്യം വെബ്സൈറ്റ് അറിഞ്ഞിട്ടില്ല. ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് . നിലവിലെ വൈദ്യുത മന്ത്രി എംഎം മണി ചുമതലയേറ്റിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും വെബ്സൈറ്റിലെ വിവരങ്ങളിൽ മാറ്റമില്ല.
മുന്‍ ദേവസ്വം സെക്രട്ടറി പാത്രം അഴിമതി കേസിലെ ആരോപണങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ടിരുന്നു. മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനായ വിഎസ് ജയകുമാറിനെയാണ് പുറത്താക്കിയത്. ഇതിനു പകരം എസ് ജയശ്രീ ചുമതലയേറ്റു. പക്ഷേ ഇത് വെബ്സൈറ്റ് അറിഞ്ഞിട്ടില്ല. നിരവധി ഭക്തരാണ് വിവരങ്ങൾ തേടി വെബ്സൈറ്റ് സന്ദർശിക്കുന്നത്. ഇത്തരം ഗുരുതര പിഴവുകൾ തിരുത്താനായി അധികൃതർ ഇതു വരെ തയ്യാറായിട്ടില്ല.
Post Your Comments