നടന് പ്രകാശ് രാജ് ഭാരതീയ ജനതാ പാര്‍ട്ടി നേതാവും എം പിയുമായ പ്രകാശ് സിംഹയ്ക്കെതിരെ രംഗത്ത്. പ്രകാശ് സിംഹയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് താരം. തന്റെ വ്യക്തിപരമായ കാര്യങ്ങളെ അവഹേളിച്ചുവെന്നു കാട്ടിയാണ് നിയമ നടപടിയുമായി താരം എത്തിയത്. നിയമപരമായി മറുപടി പറയാൻ തയ്യാറായിരുന്നില്ലെങ്കിൽ എംപിക്കെതിരെ ക്രിമിനൽ നടപടി കൈക്കൊള്ളുമെന്ന് പ്രകാശ് പറഞ്ഞു.
“എന്റെ വ്യക്തിപരമായ ജീവിതത്തെ താറുമാറാക്കിയ ഈ രാജ്യത്തെ പൗരനായിരുന്ന പ്രതാപ് സിംഹയ്ക്കെതിരെ ഞാൻ ഒരു നിയമപ്രകാരമുള്ള നോട്ടീസ് അയച്ചിട്ടുണ്ട്.അദ്ദേഹം നിയമപരമായി ഉത്തരം നൽകണമെന്നും അല്ലെങ്കില്‍ ഒരു ക്രിമിനൽ നടപടിയെടുക്കുമെന്നും, “പ്രകാശ് പറഞ്ഞു.
ഒക്ടോബർ 3 നു ബാംഗ്ലൂരിലെ ഒരു പരിപാടിയിൽ പങ്കെടുത്ത പ്രകാശ് രാജ് സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ ഗൌരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടാന്‍ കഴിയാത്തതിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഹിന്ദു സംഘടനകളുടെ 12 ലധികം പ്രവർത്തകർ ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോൾ അഭിപ്രായം പറയാതിരുന്ന പ്രകാശ് രാജിനെ എം പി പ്രകാശ് സിംഹ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് നിയമനടപടിയുമായി താരം രംഗത്ത് എത്തിയത്
Post Your Comments