Latest NewsCinemaNewsIndia

പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡിന്റെ (ബിബിഎഫ്‌സി)അനുമതി സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ ‘പദ്മാവതി’യുടെ റിലീസിന് ലഭിച്ചു. അനുമതി നല്‍കിയത് ഡിസംബര്‍ ഒന്നു മുതല്‍ പ്രദര്‍ശനം നടത്തുന്നതിനാണ് . ബിബിഎഫ്‌സി ഇക്കാര്യം ട്വീറ്റ് ചെയ്തു. ചിത്രത്തിന് 12എ സര്‍ട്ടിഫിക്കറ്റ് നല്‍കി ‘ഫീച്ചര്‍’ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ചിത്രം ബ്രിട്ടണിലോ ഇന്ത്യയിലോ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. പ്രദര്‍ശനം തീരുമാനിച്ചാല്‍ അക്കാര്യം അറിയിക്കും. യു.കെയില്‍
ഇപ്പോള്‍ പ്രദര്‍ശനത്തിന് ഒരു പദ്ധതിയുമില്ലെന്നും അവര്‍ പറഞ്ഞു.

ബിബിഎഫ്‌സി ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത് യാതൊരു മാറ്റവുമില്ലാതെ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നാണ്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ഒരിടത്തും പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് അണിയറ പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button