Latest NewsKeralaNews

കേന്ദ്രത്തിലെ മോദിയും കേരളത്തിലെ മോദിയും ജനങ്ങളെ പറ്റിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ്

 

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവ്.

കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പതിപ്പാണു കേരളത്തിലെ പിണറായി സര്‍ക്കാരെന്നും, കേന്ദ്രത്തിലെ വലിയ മോദിയും കേരളത്തിലെ ചെറിയ മോദിയും ചേര്‍ന്ന് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും എഐസിസി മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

സിപിഎം – ബിജെപി അവിശുദ്ധ ബന്ധം അവസാനിച്ചാല്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനു രാജിവയ്‌ക്കേണ്ടി വരുമെന്നും, രണ്ടു പാര്‍ട്ടികള്‍ക്കും രഹസ്യ ബന്ധമുള്ളത് കൊണ്ടാണ് ലാവ്‌ലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വൈകുന്നതെന്നും സുര്‍ജേവാല ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കം ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരായ ജനവികാരമാണ് പടയൊരുക്കം യാത്രയുടെ വിജയത്തിനു കാരണമെന്നും, പിണറായി മുണ്ടുടുത്ത മോദിയാണെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button